കാസർകോട്: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരം. ദേശീയപാത 66ൽ തലപ്പാടി മുതൽ കാലിക്കടവ് വരെ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിലാണ് കാസർകോട് എം.പിയുടെ പ്രതിഷേധ സമരം.
ദേശീയ പാതയിലെ അറ്റക്കുറ്റപണി; നിരാഹാര സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ - രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരം. 24 മണിക്കൂറാണ് നിരാഹാരം
![ദേശീയ പാതയിലെ അറ്റക്കുറ്റപണി; നിരാഹാര സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4499052-thumbnail-3x2-ksd.jpg)
രാജ്‌മോഹൻ ഉണ്ണിത്താൻ
24 മണിക്കൂർ നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
നിരാഹാര സമരത്തിന്‍റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയടക്കമുള്ളവർക്കും എം.പി നിവേദനം നൽകിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ലെങ്കിൽ കടുത്ത സമര മാർഗങ്ങൾ സ്വീകരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മുൻ മന്ത്രിയും മുസ്ലീം ലീഗ് ട്രഷററുമായ സി.ടി അഹമ്മദലി നിരാഹാര സമരം ഉദ്ഘാടനം ചെയ്‌തു. ശനിയാഴ്‌ച രാവിലെ സമാപന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
Last Updated : Sep 20, 2019, 3:21 PM IST