കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ് മാര്‍ച്ച് സംഘടിപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക രാജ്‌മോഹന്‍ ഉണ്ണിത്താന് കൈമാറി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോങ് മാര്‍ച്ചുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - long march at kasargod
കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക രാജ്‌മോഹന്‍ ഉണ്ണിത്താന് കൈമാറി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു
പൗരത്വ ഭേദഗതി നിയമം
ഇന്ത്യയെന്ന ആശയത്തിന്‍റെ നിലനില്‍പ്പിനായുള്ള സമരത്തിലാണ് ജനത. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനരോഷമുയരുകയാണെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് നിന്നും ഉദുമയിലേക്കാണ് ലോങ് മാര്‍ച്ചിന്‍റെ ആദ്യദിന പര്യടനം. ബുധനാഴ്‌ച ഉദുമയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ ശേഷം ലോങ് മാര്‍ച്ച് സമാപിക്കും.