മഞ്ചേശ്വരം: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ഇടതുപക്ഷത്തിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മുല്ലപ്പള്ളിയുടെ പ്രസ്താവന തെറ്റിധാരണയ്ക്കിടയാക്കിയെന്നും ചുമതലയുള്ള തന്നോട് മഞ്ചേശ്വരത്തിന്റെ കാര്യം തിരക്കിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
മുല്ലപ്പള്ളി ഇടതുപിന്തുണ തേടിയത് ആശയക്കുഴപ്പമുണ്ടാക്കി:രാജ്മോഹൻ ഉണ്ണിത്താൻ - Mullappalli Ramachandran
മുല്ലപ്പള്ളിയുടെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കിയെന്നും ചുമതലയുള്ള തന്നോട് മഞ്ചേശ്വരത്തിന്റെ കാര്യം തിരക്കിയില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍.
'' മഞ്ചേശ്വരത്ത് മുല്ലപ്പള്ളി ഇടതു പിന്തുണ തേടിയത് ആശയക്കുഴപ്പമുണ്ടാക്കി '': രാജ്മോഹൻ ഉണ്ണിത്താൻ
അഹങ്കാരത്തിന് കയ്യും, കാലും വച്ചാൽ കെ സുരേന്ദ്രനാകും. മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ പൂതി നടക്കാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നതായും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധാരണയിലെത്തിയിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
Last Updated : Apr 7, 2021, 4:18 PM IST