കാസര്‍കോട്:കാസര്‍കോട് - കര്‍ണാടക അതിര്‍ത്തിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പയസ്വിനി, മധുവാഹിനി പുഴകൾ കരകവിഞ്ഞു. ഇതോടെ കാസര്‍കോടിന്‍റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മുളിയാര്‍ പാണൂരില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നു.
കര്‍ണാടക - കാസര്‍കോട് അതിര്‍ത്തിയില്‍ മഴ ശക്തം, മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നു - മഴ വാര്‍ത്തകള്‍
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് (ഓഗസ്റ്റ് 30) രാവിലെ ആറ് മണിയോടെയാണ് വെള്ളം കയറി തുടങ്ങിയത്
കാസര്‍കോട് അതിര്‍ത്തിയില്‍ രൂപപ്പെട്ട് വെള്ളക്കെട്ട്
മധൂര്‍ ക്ഷേത്രത്തിലും മുളിയാർ, ബോവിക്കാനം മേഖലകളിലെ വീടുകളിലും വെള്ളം കയറി. ബോവിക്കാനം മല്ലത്ത് അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.
also read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്