'ബ്രേക്ക് ദി ചെയ്‌ന്‍' ആശയം യക്ഷഗാന പാവകളിയിലൂടെ പൊതുസമൂഹത്തിലേക്ക് - puppet show
വൈദ്യശാസ്ത്രത്തിൻ്റെ ദൈവമെന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന ധന്വന്തരിയെയും കൊറോണാസുരനെയും കഥാപാത്രങ്ങളാക്കിയാണ് കൊറോണ യക്ഷ ജാഗ്രതിയുടെ ആവിഷ്കാരം.
കാസര്‍കോട്: കൊവിഡ് ബോധവൽക്കരണത്തിന് യക്ഷഗാന ബൊമ്മയാട്ടത്തെ ഉപയോഗപ്പെടുത്തുകയാണ് കാസർകോട്ടെ ഒരു കൂട്ടം കലാകാരൻമാർ. ബ്രേക്ക് ദി ചെയ്ൻ ആശയം പാവകളിയിലൂടെ ജനങ്ങളിലേക്കെത്തിക്കുമ്പോൾ പുരാണ കഥകൾ മാത്രം പറഞ്ഞിരുന്ന യക്ഷഗാന പാവകളി സാമൂഹ്യബോധവൽക്കരണത്തിലേക്ക് വഴിമാറുകയാണിവിടെ. കാണികളെ ഏറെ ആകർഷിക്കുന്ന കലാരൂപത്തിലൂടെ കൊവിഡിനെതിരായ ജാഗ്രതയെ ഓർമ്മപ്പെടുത്തുകയാണ് യക്ഷഗാന ബൊമ്മയാട്ടത്തിൽ പ്രശസ്തനായ കാസർകോട് പുലിക്കുന്നിലെ എ.വി.രമേഷും സംഘവും. വൈദ്യശാസ്ത്രത്തിൻ്റെ ദൈവമെന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന ധന്വന്തരിയെയും കൊറോണാസുരനെയും കഥാപാത്രങ്ങളാക്കിയാണ് കൊറോണ യക്ഷ ജാഗ്രതിയുടെ ആവിഷ്കാരം.