കാസര്‍കോട്: ജില്ലാ ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമാക്കി മാറ്റിയതിനെതിരെ സമരം ശക്തമാക്കി കര്‍മ സമിതി. എല്ലാ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രാപ്പകൽ ഉപവാസ സമരം ആരംഭിച്ചു. തെക്കിലില്‍ ടാറ്റായുടെ സഹായത്തോടെ നിര്‍മിച്ച കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിട്ടും ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സ മാത്രമാക്കിയതിനെതിരെയാണ് സമരം. മറ്റു ചികിത്സകള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടെ അടിയന്തര ചികിത്സകള്‍ക്കായി വലയുന്ന സഹചര്യമാണുള്ളത്. ടാറ്റയുടെ കൊവിഡ് ആശുപത്രി എല്ലാ സംവിധാനത്തോടും കൂടി പ്രവര്‍ത്തിക്കണമെന്നും കർമ സമിതി ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമാക്കി മാറ്റിയതിനെതിരെ സമരം ശക്തമാക്കി കര്‍മ സമിതി - സമരം ശക്തമാക്കി കര്‍മ്മ സമിതി
മറ്റു ചികിത്സകള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടെ അടിയന്തര ചികിത്സകള്‍ക്കായി വലയുന്ന സഹചര്യമാണുള്ളത്.
ജില്ലാ ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമാക്കി മാറ്റിയതിനെതിരെ സമരം ശക്തമാക്കി കര്‍മ്മ സമിതി
രാപ്പകല്‍ സമരത്തിലെ ആദ്യഘട്ടത്തില്‍ സിസ്റ്റര്‍ ജയ ആന്‍റോ മംഗലത്ത് ആണ് നിരാഹാരമിരിക്കുന്നത്. കര്‍മസമിതി അംഗങ്ങളും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബാംഗങ്ങളും ചേർന്ന് ദീപം തെളിയിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്.