കാസര്‍കോട്:ഇന്ന് രാവിലെ അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ ചെറുപനത്തടി സ്വദേശി പികെ യൂസഫ് (33) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സിയാദ് പരിക്കേറ്റ് ചികിത്സയിലാണ്.
സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, ഒരാള്‍ മരിച്ചു - അമ്പലത്തറ
ഇന്ന് രാവിലെ അമ്പലത്തറ പാറപ്പള്ളിയില്‍ വച്ച് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാന്‍ ഡ്രൈവറാണ് അപകടത്തില്‍ മരിച്ചത്.
Accident
രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു സ്വകാര്യ ബസും പാണത്തൂരിലേക്ക് പഴവുമായി പോയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു.