കേരളം

kerala

പ്രതിസന്ധി രൂക്ഷം; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ

By

Published : Jun 20, 2020, 3:51 PM IST

Updated : Jun 20, 2020, 4:51 PM IST

നിലനില്‍പ്പ് പ്രതിസന്ധിയില്‍ ആണെന്നറിയിച്ച് ബസ് കെട്ടിവലിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. കൊവിഡ് നിബന്ധനകൾ പാലിച്ച് കൊണ്ട് നിരത്തിലിറങ്ങിയാൽ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാനാവില്ലെന്നാണ് ഉടമകൾ പറയുന്നത്.

ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ  കാസർകോട് സ്വകാര്യ ബസ് സമരം  കൊവിഡ് വാർത്തകൾ  എൻ.എ നെല്ലിക്കുന്ന് എംഎൽഎ  private bus owners strike  covid news  kasargode private bus owners strike
പ്രതിസന്ധി രൂക്ഷം; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ

കാസർകോട്: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വേറിട്ട സമരവുമായി ബസ് ഉടമസ്ഥർ. സ്വകാര്യ ബസുകളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍ ആണെന്നറിയിച്ച് ബസ് കെട്ടിവലിച്ചാണ് ഉടമകൾ പ്രതിഷേധിച്ചത്. കൊവിഡ് നിബന്ധനകൾ പാലിച്ച് കൊണ്ട് നിരത്തിലിറങ്ങിയാൽ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാനാവില്ലെന്ന് ഉടമകൾ പറയുന്നു. നേരത്തെ മുഴുവൻ ആളുകളെ കയറ്റിയിട്ടും ബുദ്ധിമുട്ടിയാണ് സർവീസുകൾ നടത്തിയിരുന്നത്.

പ്രതിസന്ധി രൂക്ഷം; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ

ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഡീസൽ വില വർധനവ് ബസ് വ്യവസായത്തിന്‍റെ നട്ടെല്ലൊടിക്കുകയാണ്. ഡീസല്‍ വില വർധനവിലൂടെ ലഭിക്കുന്ന അധിക നികുതി ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നതിന്ന് പകരം സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി എൻ.എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Last Updated : Jun 20, 2020, 4:51 PM IST

ABOUT THE AUTHOR

...view details