കേരളം

kerala

ETV Bharat / state

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പെരിയയില്‍ ; രാജ്മോഹന്‍ ഉണ്ണിത്താന് ക്ഷണമില്ല, പ്രതിഷേധം - ram nath kovind arrives in periya

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പെരിയയിലെത്തിയത് കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാന്‍

രാം നാഥ് കോവിന്ദ് പെരിയ  രാഷ്‌ട്രപതി കേരള സന്ദര്‍ശനം  രാഷ്‌ട്രപതി കേരള കേന്ദ്ര സർവകലാശാല  രാജ്മോഹന്‍ ഉണ്ണിത്താന്‍ ക്ഷണം പ്രതിഷേധം  president kerala visit  ram nath kovind arrives in periya  president kerala central university
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പെരിയയിലെത്തി; രാജ്മോഹന്‍ ഉണ്ണിത്താനെ ചടങ്ങിന് ക്ഷണിച്ചില്ല, പ്രതിഷേധം

By

Published : Dec 21, 2021, 3:25 PM IST

കാസർകോട്: കേരള - കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കാസർകോട് പെരിയയിലെത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, ജില്ല കലക്‌ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ല പൊലീസ് മേധാവി പി.ബി രാജീവ് എന്നിവർ കേന്ദ്ര സർവകലാശാല ഹെലിപാഡിലെത്തി രാഷ്ട്രപതിയെ സ്വീകരിച്ചു.

ഇതിനിടെ, രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങിലേക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി

Also read: Covid Vaccination: സംസ്ഥാനത്ത് 2 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പ്രദീപ് കുമാർ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കാർത്തികേയന്‍ പെരിയ, കെഎസ്‌യു വൈസ് പ്രസിഡന്‍റ് നവനീത് ചന്ദ്രൻ, ജില്ല കമ്മിറ്റിയംഗം പ്രവാസ് എന്നിവരെയാണ് ബേക്കൽ ഡിവൈഎസ്‌പി കസ്റ്റഡിയിലെടുത്തത്. പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചു.

ABOUT THE AUTHOR

...view details