കാസർകോട് : കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ കാസർകോട് പ്രാഥമിക പരിശോധനകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി മാത്രമാക്കും. ജില്ലാ ആശുപത്രികളിലേക്കും ജനറൽ ആശുപത്രികളിലേക്കും ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ പി.എച്.സികളിലെ മെഡിക്കൽ ഓഫീസർമാർ നിർദേശിക്കുന്നവരുടെ സാമ്പിളുകൾ മാത്രം ശേഖരിക്കാനാണ് ഇതുവഴി തീരുമാനിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പി.എച്ച്.സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മാത്രം ജില്ലാ, ജനറല്‍ ആശുപത്രികളെ ആശ്രയിക്കാം.
കാസർകോട്ട് പ്രാഥമിക പരിശോധനകൾ ഇനി പി.എച്ച്.സികൾ വഴി മാത്രം - കൊവിഡ് 19
ജില്ലാ ,ജനറൽ ആശുപത്രികളിലേക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം ജനജാഗ്രതാ സമിതികളുടെ കീഴിലല്ലാത്ത സന്നദ്ധസേവന പ്രവർത്തനങ്ങൽ അനുവദിക്കില്ലെന്ന് കാസർകോട് കലക്ടർ വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതികളുടെ കീഴില്‍ മാത്രമായിരിക്കണമെന്നും സ്വന്തമായി സന്നദ്ധപ്രവര്‍ത്തനവുമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഇവർക്ക് ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാന്‍ പാടില്ല. ആവശ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ ജന ജാഗ്രതാ സമിതി തീരുമാനിക്കും. വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുകളുള്ളവരെയും ആവശ്യമുണ്ട് . ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും.