കാസർകോട്:മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്ന കെ.ആര്‍.ജയാനന്ദക്കെതിരെ പോസ്റ്ററുകള്‍. മംഗല്‍പ്പാടി, ഉപ്പള മേഖലയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്ന് കന്നഡയിലും മലയാളത്തിലും എഴുതിയ പോസ്റ്ററില്‍ സിപിഎം അനുഭാവികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപം നല്‍കിയ പശ്ചാത്തലത്തിലാണ് പോസ്റ്ററുകളും പ്രതിഷേധങ്ങളും ഉയരുന്നത്.
മഞ്ചേശ്വരത്ത് കെ.ആര്‍.ജയാനന്ദക്കെതിരെ പോസ്റ്ററുകള്‍
മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്ന് കന്നഡയിലും മലയാളത്തിലും എഴുതിയ പോസ്റ്ററില്‍ സിപിഎം അനുഭാവികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്
എന്നാല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാരാവണമെന്നതില്‍ സംസ്ഥാന കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ ഇനിയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ കെ.ആര്‍.ജയാനന്ദ സ്ഥാനാര്‍ഥിയായേക്കുമെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് മംഗല്‍പാടിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്ററിന് പിന്നില്‍ എല്‍ഡിഎഫ് വിരുദ്ധ ശക്തികളുടെ ബോധപൂര്‍വമായ ശ്രമമാണെന്ന് എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രകടമാണ്. 2006ല്‍ ഉണ്ടായത് പോലുള്ള ഇടത് അനുകൂല സാഹചര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.