കാസർകോട് :ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി കാസർകോട്ട് പോസ്‌റ്റർ പ്രചാരണം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്‌റ്ററിൽ പറയുന്നത്.
'ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു' ; കെ സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്ററുകള്‍ - kerala bjp
കെ സുരേന്ദ്രന്‍ ഇന്ന് എത്താനിരിക്കെയാണ് കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്
ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു; കെ സുരേന്ദ്രനെതിരെ പോസറ്റർ
'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക, ബലിദാനികള്‍ക്ക് നീതി കിട്ടും വരെ പോരാടും' - പോസ്‌റ്ററിൽ പറയുന്നു. കെ സുരേന്ദ്രൻ ഇന്ന്(21-10-2022) കുമ്പളയിൽ ബിജെപി പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.