കേരളം

kerala

ETV Bharat / state

പ്രകീർത്തിക്കാനല്ല, വസ്‌തുതകൾ പഠിക്കാനാണ് ചൈനയെ കുറിച്ച് പറഞ്ഞത്': വിശദീകരിച്ച് എസ്‌ രാമചന്ദ്രന്‍ പിള്ള - s ramachandran pillai china praise latest

തന്നെ വിമർശിച്ചവർ വസ്‌തുതകൾ പഠിക്കുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

എസ് രാമചന്ദ്രന്‍ പിള്ള ചൈന  എസ്‌ആര്‍പി ചൈന സ്‌തുതി  ചൈന പരാമര്‍ശം എസ്‌ആര്‍പി പ്രതികരണം  കാസര്‍കോട് ജില്ല സമ്മേളനം  s ramachandran pillai on china remarks  s ramachandran pillai china praise latest  kasaragod cpm district meet latest
പ്രകീർത്തിക്കാനല്ല, വസ്‌തുതകൾ പഠിക്കാനാണ് ചൈനയെ കുറിച്ച് പറഞ്ഞത്': എസ്‌ രാമചന്ദ്രന്‍ പിള്ള

By

Published : Jan 21, 2022, 5:35 PM IST

കാസർകോട്: ചൈന സ്‌തുതിക്കെതിരെ വിമർശനം ഉയരുമ്പോഴും ചൈനയെ വിടാതെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ലോക അനുഭവങ്ങളെയാണ് സമ്മേളനം വിലയിരുത്തുന്നത്. ആ നിലയില്‍ ചൈനയെ വിലയിരുത്തണമെന്ന് എസ്ആർപി കാസർകോട് ജില്ല സമ്മേളനത്തിൽ പറഞ്ഞു.

ചൈനയെ കുറിച്ച് പറഞ്ഞത് പ്രകീർത്തിക്കാനല്ല, വസ്‌തുതകൾ പഠിക്കാനാണ്. ശരിയും തെറ്റും കണ്ടെത്താനാണ്. നമ്മുടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുള്ള വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. തന്നെ വിമർശിച്ചവർ വസ്‌തുതകൾ പഠിക്കുന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

സിപിഎം കോട്ടയം ജില്ല സമ്മേളനത്തില്‍ ലോകസ്ഥിതികളെക്കുറിച്ച് പഠിക്കാനാണ്‌ ചൈനയെ പരാമര്‍ശിച്ചത്. മാര്‍ക്‌സിസം വികസിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ലോക വിശകലനം നടക്കുന്നതെന്നും എസ്ആര്‍പി വ്യക്തമാക്കി.

'കോണ്‍ഗ്രസിന്‍റെ നയം തീരുമാനിക്കുന്നത് അമ്മയും രണ്ടു മക്കളും'

ഇടതുപക്ഷ ശക്തികള്‍ക്ക് മാത്രമേ ബിജെപിയെ തോല്‍പിക്കാനാകൂ. കോണ്‍ഗ്രസിന് ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാടില്ല. അവര്‍ക്ക് ബിജെപിയെ നേരിടാനുമാകില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തിന്‍റെ ആവശ്യം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കലാണ്.

ബിജെപിയെ എതിര്‍ക്കുന്ന പ്രാദേശിക കക്ഷികളെ ഒരുമിച്ച് നിര്‍ത്തണം. എക്‌സിക്യൂട്ടീവിന്‍റെ തടവറയിലാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്‌ടപ്പെട്ടു.

ഇത്തരമൊരു വിശകലനം അവകാശപ്പെടാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിയില്ല. രണ്ടു പാര്‍ട്ടികളിലും ആഭ്യന്തര ജനാധിപത്യമില്ല. കോണ്‍ഗ്രസിന്‍റെ നയം തീരുമാനിക്കുന്നത് അമ്മയും രണ്ടു മക്കളുമാണെന്നും എസ്ആര്‍പി ആരോപിച്ചു. സമ്മേളനത്തിൽ മുതിർന്ന നേതാക്കളായ പി ജയരാജൻ, എം.വി ജയരാജൻ, മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കെ.കെ ശൈലജ ടീച്ചർ, ഇ.പി ജയരാജൻ, ടി.പി രാമകൃഷ്‌ണന്‍ തുടങ്ങിയവർ സംബന്ധിച്ചു.

കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വലിയതോതിലുള്ള വിമർശങ്ങൾ ഉയരുന്നതിനിടെയാണ് സിപിഎം ജില്ല സമ്മേളനത്തിന് തുടക്കമായത്. 185 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഭാഗമായി പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ടെന്നാണ് ജില്ല നേതൃത്വത്തിന്‍റെ വിശദീകരണം.

എന്നാൽ സമ്മേളനം നടക്കുന്ന മടിക്കൈ പഞ്ചായത്തിൽ 67ന് മുകളിലാണ് ടിപിആർ. സമ്മേളനത്തിനു ശേഷം പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

Also read: കത്തിപ്പടർന്ന് കൊവിഡ്, പൊടിപൊടിച്ച് സിപിഎം ജില്ല സമ്മേളനങ്ങള്‍: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ABOUT THE AUTHOR

...view details