കേരളം

kerala

ETV Bharat / state

policemen Transferred over Kumbla Student Death കുമ്പളയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം

Kumbla car chasing death എസ്.ഐ രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. കേസിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.

student death police issue  ഫർഹാസ്  കുമ്പള കാർ അപകടം  കുമ്പള അപകടം  കുമ്പള അപകടത്തിൽ പൊലീസിനെതിരെ നടപടി  കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽ പെട്ടു  Student death in kumbala  മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം  Kumbla Student Death case  Kumbla Student Death policemen transferred  Crime Branch
Kumbla Student Death case

By ETV Bharat Kerala Team

Published : Aug 30, 2023, 7:38 AM IST

Updated : Aug 30, 2023, 12:06 PM IST

കാസർകോട് :കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച (Student Death in Kumbla) സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്.ഐ രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റി. അന്വേഷണം ക്രൈം ബ്രാഞ്ചിനും (Crime Branch) കൈമാറിയിട്ടുണ്ട്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് നിയമ നടപടിയെടുക്കണമെന്ന് മുസ്ലീം ലീഗ് (Muslim League) ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളുടെ കാർ പിന്തുടർന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കുമ്പള പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. പൊലീസ് സ്റ്റേഷൻ ഇന്നും ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പൊലീസുകാർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞ് പോകാൻ തയാറാകാതിരുന്ന പ്രവർത്തകരെ രാത്രിയോടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കുമ്പള പൊലീസിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയത്.

പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്‌സ് ചെയ്‌തുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചിരുന്നു. അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്‌ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

READ MORE :Plus two Student Death Car Accident പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട സംഭവം : വിദ്യാർഥി മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ചത്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

കൃത്യ നിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. വിദ്യാർഥികൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ പ്ലസ് ടു വിദ്യാർഥികളായ അഞ്ചഗ സംഘമായിരുന്നു ഉണ്ടായിരുന്നത്.

ALSO READ :Plus Two Students Car Met Accident : ഓണാഘോഷത്തിനിടെ പ്ലസ്‌ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക്

സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്തിച്ചെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടർന്നത്. അമിത വേഗതയിലെത്തിയ കാർ മതിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് പൊലീസ് വാഹനത്തിലാണ് ഫർഹാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കുമ്പളയിലെ ആശുപത്രിയിലേക്കും പിന്നീട് മംഗലാപുരത്തേക്കും മാറ്റി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് ഫർഹാസ് മരിച്ചത്.

Last Updated : Aug 30, 2023, 12:06 PM IST

ABOUT THE AUTHOR

...view details