കാസർകോട്: മഞ്ചേശ്വരത്ത് പൊലീസ് ജീപ്പിന് നേരെ വെടിവെപ്പ്. വ്യാഴാഴ്ച രാത്രി 9.30ന് മിയാപദിലാണ് സംഭവം. ആളപായമില്ല. രക്ഷപ്പെട്ട അക്രമികളെ പിന്നീട് കര്‍ണാടകയില്‍ നിന്ന് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു.
മഞ്ചേശ്വരത്ത് പൊലീസിന് നേരെ വെടിവെപ്പ്; അക്രമികള്‍ അറസ്റ്റില്‍ - Police vehicle fired
വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല.
വെടിവയ്പ്പ്
വ്യാഴാഴ്ച രാത്രി നാട്ടുകാർക്ക് നേരെ അജ്ഞാതർ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയതായിരുന്നു പൊലീസ്. അപ്പോഴേക്കും അക്രമികൾ തങ്ങളുടെ വാഹനം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമികള്‍ വീണ്ടുമെത്തി പൊലീസിന് നേരെ നിറയൊഴിച്ചത്.
തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. പ്രതികളെ പിന്നീട് കര്‍ണാടക വിട്ട്ള പൊലീസ് പിടികൂടി.