കാസർകോട് :ബിജെപിയെ പൊതുജന മധ്യത്തില്‍ താറടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് സുന്ദരയെ കരുവാക്കിയുള്ള നിയമ നടപടിയെന്ന് കാസര്‍കോട് ജില്ല നേതൃത്വം. ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി പൊലീസ് പെരുമാറുകയാണെന്നും വേട്ടയാടലിനെ രാഷ്ട്രീയമായി നേരിടുമെന്നും നേതൃത്വം അറിയിച്ചു.
പൊലീസ് ബിജെപിയെ താറടിക്കാൻ ശ്രമിക്കുന്നെന്ന് കാസര്‍കോട് ഘടകം - Covid
പൊലീസ് നടപടി തുടര്‍ന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം ലംഘിച്ച് പ്രക്ഷോഭം നടത്തുമെന്ന് ബിജെപി നേതൃത്വം.
പൊലീസ് പൊതുജന മധ്യത്തില്‍ ബിജെപിയെ താറടിക്കാൻ ശ്രമിക്കുന്നു; കാസര്‍കോട് ജില്ലാ നേതൃത്വം
ALSO READ:സുന്ദരയ്ക്ക് കോഴ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കേസില്‍ പൊലീസ് നീക്കം സിപിഎം തിരക്കഥയ്ക്കനുസരിച്ചാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഈ നിലപാട് തുടര്‍ന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം ലംഘിച്ചുള്ള പ്രക്ഷോഭം നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.