കേരളം

kerala

ETV Bharat / state

സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം രൂപ കവര്‍ന്ന കേസ്: ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു - 65 lakh robbery news

തൃശൂർ സ്വദേശി എഡ്വിൻ തോമസിന്‍റെ മണ്ണുത്തിയിലെ ഫ്ലാറ്റിൽ നിന്നാണ് പണം കണ്ടെത്തിയത്.

65 ലക്ഷം കവര്‍ച്ച വാര്‍ത്ത  65 ലക്ഷം കവര്‍ച്ച  65 ലക്ഷം സ്വര്‍ണ വ്യാപാരി കവര്‍ച്ച വാര്‍ത്ത  സ്വര്‍ണ വ്യാപാരി കവര്‍ച്ച വാര്‍ത്ത  സ്വര്‍ണ വ്യാപാരി കവര്‍ച്ച  highway robbery news  65 lakh robbery news  gold trader robbery news
സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം രൂപ കവര്‍ന്ന കേസ്: ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു

By

Published : Oct 10, 2021, 4:22 PM IST

കാസർകോട്: സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ കവർച്ച പണത്തിലെ ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. തൃശൂർ സ്വദേശി എഡ്വിൻ തോമസിന്‍റെ മണ്ണുത്തിയിലെ ഫ്ലാറ്റിൽ നിന്നാണ് പണം കണ്ടെത്തിയത്. വാഷിങ്മെഷീനിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.

ഫ്ലാറ്റിൽ നിന്നും നമ്പർ പ്ലേറ്റുകളും, കയ്യുറയും, ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേരെത്തെ അറസ്റ്റിലായ മൂന്നുപേരെയും ഈ ഫ്ലാറ്റിനടുത്ത് നിന്നാണ് പൊലീസ് പിടികൂടിയിരുന്നത്. കേസിൽ പത്തിലധികം പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

കഴിഞ്ഞ 22ന് മൊഗ്രാൽ പുത്തൂർ കടവത്തുവെച്ചാണ് സ്വർണ വ്യാപാരിയുടെ പണവുമായി പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാദേവ് ജാവേരിനെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ചത്.

Also read: സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കൊള്ളയടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ABOUT THE AUTHOR

...view details