സാലറി ചലഞ്ചിനെതിരെ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - സിവിൽ പൊലീസ് ഓഫീസർ
ചെറുവത്തൂർ സ്വദേശിയായ റിജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തത്
സാലറി ചലഞ്ചിനെതിരെ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാസർകോട്: സാലറി ചലഞ്ചിനെതിരെ പോസ്റ്റ് ഇട്ടതിന് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സസ്‌പെന്‍റ് ചെയ്‌തു. ചെറുവത്തൂർ സ്വദേശിയായ റിജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്‌തത്. സർക്കാർ തീരുമാനത്തിനെതിരെ തെറി വിളിച്ചാണ് റിജേഷ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ സ്റ്റാറ്റസ് ഇട്ടത്.