കാസര്‍കോട്: എആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ കെ സുധീഷ് (40) ആണ് മരിച്ചത്. കറന്തക്കാട്ടെ പഴയ കെട്ടിടത്തിനരികിലാണ് മൃതദേഹം കണ്ടെത്തിയത് (police officer found dead).
പൊലീസ് ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - മരിച്ച നിലയിൽ കണ്ടെത്തി
police officer found dead: പഴയ കെട്ടിടത്തിനരികില്‍ പൊലീസുദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി, മരണത്തില്‍ സംശയകരമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് .
Published : Jan 6, 2024, 10:49 PM IST
20 ദിവസത്തോളമായി ജോലിക്കെത്തിയിരുന്നില്ല. വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ സംശയകരമായ മറ്റെന്തെങ്കിലും കാര്യം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. മദ്യപാനശീലമുണ്ടായിരുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.