കാസർകോട്:തളങ്കരയില്‍ നിന്ന് തോക്കുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തളങ്കര റെയില്‍വെ സ്റ്റേഷന് സമീപത്തെ ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നാണ് കൈ തോക്കുകളും തിരകളും കണ്ടെത്തിയത്. രണ്ട് നാടന്‍ തോക്കുകളും ആറ് തിരകളുമാണ് ഓവുചാലില്‍ നിന്ന് ലഭിച്ചത്.
കാസര്‍കോട് തോക്കുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു - guns and bullets found at kasargode
തളങ്കര റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നാണ് കൈ തോക്കുകളും തിരകളും കണ്ടെത്തിയത്.
![കാസര്‍കോട് തോക്കുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു gun കാസർകോട് തോക്കുകളും തിരകളും കണ്ടെത്തി തളങ്കര റെയില്‍വേ സ്റ്റേഷൻ ആംസ് ആക്ട് arms act guns and bullets found at kasargode thalankara railway station](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6327140-286-6327140-1583567166473.jpg)
കാസര്‍ഗോഡ് തോക്കുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട് തോക്കുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
തമിഴ്‌നാട് സ്വദേശികളായ സ്ത്രീ തൊഴിലാളികള്‍ക്കാണ് തോക്കുകൾ കിട്ടിയത്. സംഭവത്തില്‍ ആംസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ ആയുധങ്ങള്‍ക്ക് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മണ്ണില്‍ പുതഞ്ഞ് തുരുമ്പെടുത്ത നിലയിലുള്ള ഇവ ഫോറന്‍സിക് വിദഗ്ധ പരിശോധന നടത്തും. ആരാണ് തോക്കുകൾ ഓവുചാലില്‍ ഉപേക്ഷിച്ചതെന്നത് സംബന്ധിച്ച വിശദമായ അന്വേഷണവും നടത്തും.
Last Updated : Mar 7, 2020, 2:47 PM IST