കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ് - POCSO case

പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി. കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പോക്‌സോ പീഡനം  പോക്‌സോ  പോക്‌സോ കേസ്  പെണ്‍കുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു  പെണ്‍കുട്ടിക്ക് നേരെ പീഡനം  പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്  ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീർ  POCSO case  Accused gets 97 years rigorous imprisonment
കഠിന തടവ്

By

Published : Aug 17, 2023, 9:02 PM IST

Updated : Aug 18, 2023, 9:49 AM IST

കാസർകോട് :പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്. കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവായ പ്രതി വർഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ്. എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2008 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പ്രതി അശ്ലീല ദൃശ്യങ്ങൾ കാട്ടി പല തവണയായി ബലാത്സംഗം ചെയ്‌തു.

അപൂർവ കേസായാണ് കോടതി ഇത് പരിഗണിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടര വർഷം അധിക തടവും അനുഭവിക്കണം. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് ഇൻസ്പെക്‌ടർമാരായ എ വി ദിനേശും, പി രാജേഷുമായിരുന്നു.

തുടർന്ന് അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്പെക്‌ടറായിരുന്ന ഇ അനൂപ് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

ഭക്ഷണം വാഗ്‌ദാനം ചെയ്‌ത് പീഡനം : ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് മൊബൈൽ ഫോണും ഭക്ഷണവും വാഗ്‌ദാനം ചെയ്‌ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അയൽവാസിയും മകനും പിടിയിലായിരുന്നു. കർണാടക സ്വദേശികളായ ശിവകുമാർ (44), മകൻ ശ്യാമൽ (19) എന്നിവരാണ് പിടിയിലായത്. തെലങ്കാനയിലെ പെറ്റ്‌ബാഷിരബാദി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

അയൽവാസികളായതിനാൽ തന്നെ പ്രതികളുടെ വീട്ടിൽ പെണ്‍കുട്ടി ഇടയ്‌ക്കിടെ പോകാറുണ്ടായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ബഹാദുർപ്പള്ളിയിൽ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കളിക്കാൻ മൊബൈൽ ഫോണും കഴിക്കാൻ സമൂസയും തരാമെന്ന് പറഞ്ഞ് പ്രതികൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ശേഷം ശിവകുമാറും മകനും ചേർന്ന് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. രക്തം വാർന്നൊഴുകുന്ന നിലയിലാണ് കുട്ടി തിരികെ വിട്ടിലെത്തിയത്. തുടർന്ന് ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളോട് കുട്ടി പീഡന വിവരം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

11 കാരിയെ പീഡിപ്പിച്ച് ആർമി ഉദ്യോഗസ്ഥൻ : അടുത്തിടെ ഉത്തര്‍പ്രദേശില്‍ 11കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. മണിപ്പൂരിലെ തൗബ ജില്ല സ്വദേശിയായ സേനാനായക് എൻ ഘൻശ്യാമിനെയാണ് കോടതി ശിക്ഷിച്ചത്.

2013 മുതൽ തുടർച്ചയായി ആറ് വർഷമാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥന്‍റെ മകളാണ് പീഡനത്തിനിരയായത്. പ്രതി പെൺകുട്ടിയുടെ അച്ഛനെ കാണാൻ പലപ്പോഴായി ഇവർ താമസിച്ചിരുന്ന ആഗ്രയിലെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിനിടെ ഒരിക്കൽ ഇയാൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.

തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയും കുടുംബവും ഭോപ്പാലിലേക്ക് താമസം മാറി. ഇവിടെ വച്ചും ഈ ദൃശ്യങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ പീഡപ്പിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിൽ നടത്തിയ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുകയായിരുന്നു.

Last Updated : Aug 18, 2023, 9:49 AM IST

ABOUT THE AUTHOR

...view details