കാസർകോട്: കമ്യൂണിസത്തിലേക്ക് പോകുന്നവർ ഇസ്‌ലാം വിട്ടാണ് പോകുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നമ്മുടെ കുടുംബത്തിലെ പുതു തലമുറ ഇസ്‌ലാമില്‍ അധിഷ്‌ഠിതമായ ജീവിതം നയിക്കണമെന്നും അവർക്ക് ആ ബോധം ഉണ്ടാക്കണമെന്നും പി.എം.എ സലാം പറയുന്നു.
'അന്യമതസ്ഥരെ വിവാഹം കഴിക്കരുത്'; വിവാദമായി പി.എം.എ സലാമിന്‍റെ പ്രസ്‌താവന - വിവാദ പ്രസ്‌താവനയുമായി പിഎംഎ സലാം
കണ്ണൂർ തളിപ്പറമ്പിലെ ഒരു പെൺകുട്ടി അന്യമതസ്ഥനായ ഒരാളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രസ്‌താവന.
ഇസ്ലാമിലെ പുതു തലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പി.എം.എ സലാം പറഞ്ഞു. കാസർകോട് പടന്നയിൽ മുസ്‌ലിം ലീഗ് കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേയായിരുന്നു പി.എം.എ സലാമിന്‍റെ വിവാദ പരാമർശങ്ങൾ. തളിപ്പറമ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയുടെ മകന്‍ മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍.
Also Read: എം ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്; സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി