കേരളം

kerala

ETV Bharat / state

Plus two Student Death Car Accident പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട സംഭവം : വിദ്യാർഥി മരിച്ചു

Car Accident Student Death Kasaragod പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

accident student death  Plus two Student Death  Car Accident Kasaragod  students car accident  Car Accident  പൊലീസ് പിന്തുടർന്ന കാർ  പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ  കാർ അപകടം  ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു  കാറപകടത്തിൽ വിദ്യാർഥി മരിച്ചു  കാസർകോട് പ്ലസ് ടു വിദ്യാർഥി മരിച്ചു
Plus two Student Death Car Accident

By ETV Bharat Kerala Team

Published : Aug 29, 2023, 10:30 AM IST

കാസർകോട് : കാർ മറിഞ്ഞ് (Car Accident) ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു. കാസർകോട് അംഗടിമുഗർ (Angadimugar) സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ (Plus Two Student Death) പേരാൽ കണ്ണുർ കുന്നിലിലെ അബ്‌ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കായിരുന്നു അപകടം.

ഓണാഘോഷ പരിപാടിക്കെത്തിയ (Onam Celebration) വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു അപകടം. പൊലീസ് പിന്തുടർന്നപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് സംഭവത്തിൽ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

പൊലീസ് കാറിനെ പിന്തുടരുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അംഗടിമുഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികളായ അഞ്ചാംഗ സംഘം സഞ്ചാരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ മുന്നോട്ടെടുത്തു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടർന്നത്.

അമിത വേഗതയിലെത്തിയ കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിനു ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫർഹാസ്.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകി.

ABOUT THE AUTHOR

...view details