കാസർകോട്: കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. സ്‌കൂള്‍ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് വിദ്യാര്‍ഥിയെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തത്.
'സാങ്കല്പികമായി ബൈക്ക് ഓടിക്കണം', പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാര്‍ഥികള്‍ - കാസർകോട് റാഗിങ് കേസ്
അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്
പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ റാഗിങ് - വീഡിയോ
റാഗിങ് ദൃശ്യങ്ങളും പുറത്തു വന്നു. സാങ്കല്പികമായി ബൈക്ക് ഓടിക്കാൻ പറഞ്ഞായിരുന്നു റാഗിങ്. വിസമ്മതിച്ചപ്പോൾ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. വിദ്യാർഥിയുടെ പരാതിയെ തുടർന്ന് കുമ്പള പൊലീസിന് അന്വേഷണം തുടങ്ങി.