കാസർകോട്: പരാജയപ്പെടാന്‍ പോകുന്നവര്‍ക്ക് പിടിവള്ളിയാകുന്ന പുല്‍ക്കൊടിയാണ് ലവ് ജിഹാദെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണ പുറത്താകുമെന്ന ഭയത്തിലാണ് ഇരുപാര്‍ട്ടികളും ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മില്‍ അപ്‌ന - അപ്‌ന തന്ത്രമാണ് പയറ്റുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയപ്പെടാന്‍ പോകുന്നവര്‍ക്ക് പിടിവള്ളിയാണ് ലവ് ജിഹാദെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി - പി.കെ.കുഞ്ഞാലിക്കുട്ടി
ബിജെപിയുമായി യുഡിഎഫ് ഏറ്റുമുട്ടുമ്പോള്‍ അതിന്‍റെ ഗുണം ലഭിക്കുമോ എന്ന് നോക്കുകയാണ് എല്‍ഡിഎഫ്. മൂന്നാം സ്ഥാനത്തെത്തുന്നവരുടെ വേവലാതിയാണ് ഇപ്പോള്‍ ഇടതുമുന്നണിയും ബിജെപിയും നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
![പരാജയപ്പെടാന്‍ പോകുന്നവര്‍ക്ക് പിടിവള്ളിയാണ് ലവ് ജിഹാദെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി udf pk kunhalikutty love jihad suresh gopi jose k mani ലൗ ജിഹാദ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11201653-thumbnail-3x2-kinjali.jpg)
ബി.ജെ.പിയും ഇടതുമുന്നണിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു മണ്ഡലവും കേരളത്തില്‍ ഇല്ല. എല്ലായിടത്തും ബിജെപിയോട് പോരാടുന്നത് യുഡിഎഫ് ആണ്. ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം യുഡിഎഫിനുണ്ടാകും. ഗുരുവായൂരില്‍ യുഡിഎഫ് ജയിക്കുമെന്ന് സുരേഷ് ഗോപി മാത്രമല്ല മുഖ്യമന്ത്രിയും പറയാതെ പറഞ്ഞു. ഗുരുവായൂരിലെ കുട്ടികള്‍ക്ക് പോലും കെ.എന്‍.എ.ഖാദര്‍ ജയിക്കുമെന്നറിയാം. ജയിച്ചാല്‍ പിന്നെ കോ -ലീ- ബി എന്ന് പറയുന്നത് സ്ഥിരം തന്ത്രമാണ്. ബിജെപിയുമായി യുഡിഎഫ് ഏറ്റുമുട്ടുമ്പോള്‍ അതിന്‍റെ ഗുണം ലഭിക്കുമോ എന്ന് നോക്കുകയാണ് എല്‍ഡിഎഫ്. മൂന്നാം സ്ഥാനത്ത് എത്തുന്നവരുടെ വേവലാതിയാണ് ഇപ്പോള്‍ ഇടതുമുന്നണിയും ബിജെപിയും കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.