കാസര്‍കോട് ബസ് അപകടം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കര്‍ണാടക ബസ് മറിഞ്ഞു,2 പേർക്ക് പരിക്ക് - ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം
Karnataka Pilgrims Bus Accident At Kasarkod : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കാസര്‍കോട് വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്,കര്‍ണാടകയില്‍ നിന്നുള്ള ഭക്തരാണ് അപകടത്തില്‍പ്പെട്ടത്
Karnataka Pilgrims Bus Accident At Kasarkod
Published : Dec 20, 2023, 10:46 PM IST
|Updated : Dec 21, 2023, 2:56 PM IST
കാസർകോട് :കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.
2 പേർക്ക് പരിക്ക്. കാസർകോട് കാറ്റാംകവലയിലാണ് അപകടം നടന്നത്. ഇരുപത്തിനാലു പേരാണ് ബസിൽ ഉണ്ടായിരുന്നത്.
ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Dec 21, 2023, 2:56 PM IST