കാസർകോട്: കേന്ദ്ര സര്‍ക്കാറിന്‍റെ നിരോധനത്തെ തുടര്‍ന്ന് പെരുമ്പളയിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസ് എന്‍ഐഎ അടച്ച് പൂട്ടി സീല്‍ ചെയ്‌തു. വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) വൈകിട്ടോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ സംഘം ഓഫിസ് സീല്‍ ചെയ്‌തത്. സംഘം ഓഫിസ് സീല്‍ ചെയ്യാനെത്തിയപ്പോള്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.
പിഎഫ്ഐ നിരോധനം; പെരുമ്പളയിലെ ജില്ല കമ്മിറ്റി ഓഫിസ് എന്‍ഐഎ അടച്ച് പൂട്ടി - എന്‍ഐഎ സംഘം പെരുമ്പളയിലെ ഓഫിസിലെത്തി
ഇന്ന് (സെപ്‌റ്റംബര്‍ 30) വൈകിട്ടാണ് എന്‍ഐഎ സംഘം പെരുമ്പളയിലെ ഓഫിസിലെത്തിയത്. അരമണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.
പെരുമ്പളയിലെ പിഎഫ്‌ഐ ഓഫിസ് എന്‍ഐഎ സീല്‍ ചെയ്യുന്നു
ഓഫിസില്‍ നേരത്തെ എന്‍ഐഎ സംഘം റെയ്‌ഡ് നടത്തിയിരുന്നു. ചന്തേരയിലെ പിഎഫ്‌ഐ ഓഫിസും സംഘം സീല്‍ ചെയ്‌ത് അടച്ച് പൂട്ടും.