കാസർകോട്:കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാട്ടുപന്നികളെ വെടി വയ്ക്കാന്‍ അനുമതി. അതത് റേഞ്ച് ഓഫിസര്‍മാര്‍ക്ക് നല്‍കുന്ന അപേക്ഷകളിലാണ് അനുമതി നല്‍കുക. കാട്ടുപന്നികളെ വെടി വയ്ക്കാൻ ഉപാധികളോടെ തോക്കുകള്‍ക്ക് അനുമതി നല്‍കും. ആറുമാസത്തേക്കാണ് അനുമതി. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടി വയ്ക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും നല്‍കും.
ജീവന് ഭീഷണിയാവുന്ന കാട്ടുപന്നികളെ വെടി വയ്ക്കാന്‍ അനുമതി - Permission to shoot wild boar
കാട്ട് പന്നികളെ വെടിവെക്കാൻ ഉപാധികളോടെ കർഷകർക്ക് തോക്കുകള്‍ക്ക് അനുമതി നല്‍കും. ആറുമാസത്തേക്കാണ് അനുമതി.
അതേ സമയം, നാട്ടില്‍ ഇറങ്ങി ശല്യം ചെയ്യുന്ന കാട്ടു കുരങ്ങുകളെ പിടികൂടി വന്ധ്യംകരിച്ച് ഉള്‍ക്കാട്ടില്‍ വിടുമെന്നും ഡിഎഫ്ഒ അറിയിച്ചു. കാട്ടാന ആക്രമണങ്ങള്‍ ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ കാസര്‍കോട് ജില്ലയിലെ വന്യജീവി ശല്യത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേയ്ക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരാനും തീരുമാനമായി.
2008ലെ വന്യജീവി സെന്‍സസ് പ്രകാരം കാസര്‍കോട് ജില്ലയില്‍ കാട്ടാനകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ എട്ട് ആനകള്‍ താവളം ഉറപ്പിച്ചിട്ടുണ്ടെന്നും ഇത് കര്‍ണാടക വനത്തില്‍ നിന്നും ഭക്ഷണം തേടി ഇറങ്ങിയവയാണെന്നും കര്‍ണാടക വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് ഈ കാട്ടാനകളെ കര്‍ണാടക വനത്തിലേക്ക് തിരികെ എത്തിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു.