കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്രിയില്‍ ജോലി നല്‍കിയതിനെ ന്യായീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍. നിയമനത്തില്‍ മനുഷ്യാവകാശപരമായി നോക്കിയാല്‍ തെറ്റില്ല.
പ്രതികളുടെ ഭാര്യമാര്‍ ആയതിനാല്‍ ജോലി ചെയ്‌ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. അതേസമയം ആര്‍എംഒ അടക്കമുള്ള ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് തയാറാക്കിയതെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; ന്യായീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് കഴിഞ്ഞമാസമാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാരെ നിയമിക്കാൻ തീരുമാനമെടുത്തത്. ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കുറ്റാരോപിത സ്ഥാനത്ത് നിൽക്കുന്നവരുടെ ഭാര്യമാർക്ക് നിയമനം ലഭിച്ചതിലെ വിമർശനത്തിൽ കഴമ്പില്ല എന്നാണ് പാർട്ടി നിലപാട്.
പെരിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി : വധത്തെ ന്യായീകരിക്കുന്നതിന് തുല്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിയമനമെന്നാണ് വാദം. നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.