കാസര്‍കോട്: പെരിയയിൽ ദേശീയപാത നിർമാണത്തിനിടെ അടിപ്പാതയുടെ മേൽഭാഗം തകർന്ന സംഭവത്തിൽ എൻഐടി വിദഗ്‌ധ സംഘം റിപ്പോർട്ട് കൈമാറി. ഇരുമ്പ് തൂണുകള്‍ക്ക് കോണ്‍ക്രീറ്റ് മിശ്രിതത്തിന്‍റെ വലിയ ഭാരം വഹിക്കാനുള്ള ശേഷി ഇല്ലാത്തതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
സൂറത്കല്‍ എന്‍ഐടി വിദഗ്‌ധ സംഘമാണ് പരിശോധന റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറിയത്. വിശദമായ പരിശോധന പൂർത്തിയാകുന്നത് വരെ നിലവിലെ രീതി തുടരരുതെന്ന് നിർദേശമുണ്ട്. കോൺക്രീറ്റ് മിശ്രിതം എല്ലാ ഭാഗത്തും ഒരേ അനുപാതത്തിൽ നിറയ്ക്കുന്നതിൽ വീഴ്‌ച വന്നതിനാൽ ഭാരത്തിന്‍റെ വിന്യാസം കൃത്യമല്ലാതായി.