കേരളം

kerala

ETV Bharat / state

പെരിയ ഇരട്ട കൊലപാതകം: അന്വേഷണം കൂടുതൽ പേരിലേക്കെന്ന് സൂചന - cpm

കൊലയാളി സംഘം ഉപയോഗിച്ചെന്ന് കരുതുന്ന മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം കണ്ടെത്തി

കൊല്ലപ്പെട്ട കൃപേഷും ശരത്ത് ലാലും

By

Published : Feb 28, 2019, 12:06 AM IST

പെരിയ ഇരട്ട കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ പേരിലേക്കെന്ന് സൂചന. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

സൈബർ പൊലീസിന്‍റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ഇതിനോടകം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. അതിനിടെ കൊലയാളി സംഘം ഉപയോഗിച്ചെന്ന് കരുതുന്ന മൂന്ന് വാഹനങ്ങള്‍സംശയാസ്പദമായ സാഹചര്യത്തിൽകണ്ടെത്തി.കാറും,ജീപ്പും , ഇന്നോവയുമാണ് കൊല നടന്ന സ്ഥലത്തിന് സമീപത്തായി കണ്ടെത്തിയത്.ഫോറൻസിക്ക് സംഘം നടത്തിയപരിശോധനയിൽകാറിൽ നിന്നും രക്തക്കറ ലഭിച്ചതും അന്വേഷണത്തില്‍ വഴിതിരിവാകുമെന്നാണ് കരുതുന്നത്.കണ്ടെത്തിയ സ്വിഫ്റ്റ് കാർ അറസ്റ്റിലായ ഗിജിന്‍റേതാണ് .കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിൽ ഒരെണ്ണമെന്നാണ് വിവരം. ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരില്‍ നിന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് സംഘമായാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നടത്തുന്ന 48 മണിക്കൂർ സത്യാഗ്രഹ പന്തലിൽ കൊല്ലപെട്ട ശരത്ത് ലാലിന്‍റെപിതാവ് സത്യനാരയണവും കൃപേഷിന്‍റെപിതാവ് കൃഷണനും എത്തി.വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യു.ഡി.എഫ് തിരുമാനം

കൊല്ലപ്പെട്ട കൃപേഷും ശരത്ത് ലാലും

ABOUT THE AUTHOR

...view details