കാസർകോട്:PERIYA MURDER CASE: പെരിയ ഇരട്ടക്കൊലപാതക കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്‌റ്റിൽ. സുരേന്ദ്രൻ എന്ന വിഷ്‌ണു സുര, ശാസ്‌ത മധു, രജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്. സി.ബി.ഐ ഡി.വൈ.എസ്.പി അനന്ത കൃഷ്‌ണനാണ് കാസർകോട് ഗസ്‌റ്റ് ഹൗസിൽ വെച്ച് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം അറസ്‌റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ച ഇവരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്‌ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ.