കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ധനസഹായം ബുധനാഴ്ച വിതരണം ചെയ്യും. സമാഹരിച്ച തുക തുല്യമായി വീതിച്ച് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങള്‍ക്ക് കൈമാറും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് തുക കൈമാറുക.
പെരിയ കൊലപാതകം; കുടുംബങ്ങള്‍ക്ക് സഹായവുമായി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് - periya
64,14,191 രൂപയാണ് ജില്ലയില്‍ നിന്ന് ഫണ്ട് പിരിവിലൂടെ സമാഹരിച്ചത്
മാര്‍ച്ച് രണ്ടിന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ഫണ്ട് സമാഹരണം നടത്തിയത്. ഇതിലൂടെ 64,14,191 രൂപയാണ് സമാഹരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സഹായധനം കൈമാറുന്നതില്‍ കാലതാമസം നേരിട്ടതെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.
ഓലപ്പുരയില്‍ കഴിഞ്ഞിരുന്ന കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എ തണല്‍ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതിന് പുറമെ ഇരുകുടുംബങ്ങള്‍ക്കും കെപിസിസി നേതൃത്വം സഹായം പ്രഖ്യാപിക്കുകയും ഇരുവരുടെയും സഹോദരിമാരുടെ പഠനച്ചിലവ് കെഎസ്യു ഏറ്റെടുക്കുകയും ചെയ്തിരുന്നു.