കേരളം

kerala

ETV Bharat / state

പെരിയ കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം ; നിയമ നടപടിക്ക് യുഡിഎഫ് - appointment of wives of accused

പ്രമേയം അവതരിപ്പിച്ചത് യുഡിഎഫ് അംഗം ജോമോന്‍ ജോസ്.

പെരിയ ഇരട്ടക്കൊലക്കേസ്  പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനം  പെരിയ ഇരട്ടക്കൊലക്കേസ്  നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ്  യുഡിഎഫ്  പെരിയ ഇരട്ടക്കൊലക്കേസ്  Periya double murder case  Periya double murder case news  UDF to go ahead appointment of wives of accused  appointment of wives of accused  peiya case
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനം; നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ്

By

Published : Jun 28, 2021, 5:06 PM IST

കാസർകോട് :പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്രിയില്‍ നിയമനം നല്‍കിയതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനം. താത്കാലിക നിയമനം ചോദ്യം ചെയ്‌ത് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ജില്ല പഞ്ചായത്ത് വോട്ടിനിട്ട് തള്ളിയതിന് പിന്നാലെയാണ് തീരുമാനം.

പെരിയ ഇരട്ടക്കൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ താത്കാലിക നിയമനം നല്‍കിയത് പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗം ജോമോന്‍ ജോസാണ് പ്രമേയം അവതരിപ്പിച്ചത്.

READ MORE:പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; ന്യായീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്

ജില്ല പഞ്ചായത്ത് ചര്‍ച്ച ചെയ്യാതെ നിയമനം നടത്തിയതാണ് പ്രമേയത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി നടത്തുന്ന നിയമനത്തില്‍ ജില്ല പഞ്ചായത്തിന് പ്രത്യേക അധികാരമില്ലെന്ന് വാദിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രമേയത്തിന്‍മേല്‍ ചര്‍ച്ചയ്ക്ക് അംഗങ്ങളില്‍ നിന്നും അനുമതി തേടി.

നിയമ നടപടികളുമായി യുഡിഎഫ് മുന്നോട്ട്

ബിജെപി അംഗങ്ങള്‍ പ്രമേയാവതരണത്തെ അനുകൂലിച്ചെങ്കിലും ഭരണപക്ഷത്തിന് 12 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. പ്രമേയം തള്ളിയതോടെ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. തീരുമാനം ചോദ്യം ചെയ്‌ത് കോടതിയെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം.

ജോമോന്‍ ജോസ്, യുഡിഎഫ് കേസിലെ പ്രതികളിലൊരാളെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠനും പ്രമേയാവതരണത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തു. ഒരു മാസം മുന്‍പാണ് പീതാംബരനുള്‍പ്പെടെ കേസിലെ മുഖ്യപ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്രിയില്‍ സ്വീപ്പര്‍ തസ്‌തികയില്‍ നിയമനം ലഭിച്ചത്.

READ MORE:പെരിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി : വധത്തെ ന്യായീകരിക്കുന്നതിന് തുല്യമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ABOUT THE AUTHOR

...view details