കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ ഏറ്റെടുത്തു - പെരിയ ലേറ്റസ്റ്റ് ന്യൂസ്

14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ ഏറ്റെടുത്തു

By

Published : Oct 24, 2019, 8:21 PM IST

Updated : Oct 24, 2019, 8:42 PM IST

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 14 പ്രാദേശിക സി.പി.എം പ്രവർത്തകർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് , ശരത് ലാൽ എന്നിവര്‍ പെരിയയില്‍ കൊല്ലപ്പെട്ടത്.
ആദ്യം ബേക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

Last Updated : Oct 24, 2019, 8:42 PM IST

ABOUT THE AUTHOR

...view details