കേരളം

kerala

ETV Bharat / state

മോടിപിടിപ്പിച്ച് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ - ജനസൗഹൃദം

50 ലക്ഷം രൂപ ചിലവഴിച്ചാണ് ഹെല്‍ത്ത് സെന്‍റര്‍ നവീകരിച്ചിരിക്കുന്നത്

Peria Community Health Center  Renovation  പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍  ജനസൗഹൃദം  ആശുപത്രി കവാടം
മോടിപിടിപ്പിച്ച് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍

By

Published : Jan 18, 2020, 6:25 PM IST

കാസര്‍കോട്: ജനസൗഹൃദമായി പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. കയറി വരുമ്പോള്‍ മികച്ച ആശുപത്രി കവാടം, മതിലുകളിലുടനീളം നിറങ്ങളില്‍ വിരിഞ്ഞ ചിത്രങ്ങള്‍, ദാഹിച്ചെത്തുന്ന രോഗികള്‍ക്ക് കുടിക്കാന്‍ ശുദ്ധജല വിതരണ സംവിധാനം എന്നിവയാണ് പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ പ്രത്യേകതകള്‍. കുട്ടികള്‍ക്കായി പാര്‍ക്ക്, പൂന്തോട്ടം, ടൈല്‍ പാകി വൃത്തിയാക്കിയ ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രം, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കസേരകള്‍, ടോക്കണ്‍ രീതി, ലൈബ്രറി, ടെലിവിഷന്‍, എക്‌സറേ, ഇസിജി, ദന്തല്‍ ക്ലിനിക്കുകള്‍ എന്നിവയും പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ സവിശേഷതകളാണ്.

50 ലക്ഷം രൂപ ചിലവഴിച്ചാണ് ആശുപത്രി മോടിപിടിപ്പിച്ചിരിക്കുന്നത്. അറന്നൂറോളം ആളുകളാണ് നിലവില്‍ ഇവിടെ ദിവസവും ഒപി സൗകര്യം ഉപയോഗപ്പെടുത്തുന്നത്. വൈകുന്നേരങ്ങളിലും ഒപി സൗകര്യമുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ബ്ലോക്ക് പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഫിസിയോ തെറാപ്പി സെന്‍ററും സിഎച്ച്സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക ചികിത്സാരീതിയാണ് ഇവിടെ നടത്തി വരുന്നത്. ഇത്തരക്കാര്‍ക്ക് ആശുപത്രിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പരിചരണങ്ങള്‍ ലഭിക്കും. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് സേവനങ്ങളും സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് നല്‍കി വരുന്നത്. ചൊവ്വാഴ്‌ചകളില്‍ വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകം ഒപി സൗകര്യം ഉപയോഗപ്പെടുത്താം. ഈ സൗകര്യം മറ്റ് ദിവസങ്ങളിലെ നീണ്ട കൃൂവില്‍ നിന്നും പ്രായമായ ആളുകളെ സംരക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം കാഴ്ച പരിശോധനയും നടത്തിവരുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച 12 ബെഡുകള്‍ കൂടാതെ ബ്ലോക്കിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ ബെഡുകള്‍ ആശുപത്രിയില്‍ അനുവദിച്ചിരുന്നു. നിലവില്‍ 40 ബെഡുകള്‍ സിഎച്ച്സിയിലുണ്ട്. കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി സിഎച്ച്സിയില്‍ ഡയാലിസിസ് യൂണിറ്റ് ഒരുക്കാനുള്ള നിര്‍ദേശവും ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details