കാസർകോട്: ജില്ലയിലെ ആരോഗ്യ മേഖലയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്. സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
ആരോഗ്യ മേഖലയോട് അവഗണന; ജനകീയ കര്‍മസമിതി പ്രക്ഷോഭത്തിലേക്ക് - kasarkod
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
![ആരോഗ്യ മേഖലയോട് അവഗണന; ജനകീയ കര്‍മസമിതി പ്രക്ഷോഭത്തിലേക്ക് health കാസർകോട് kasakode ജനകീയ കര്‍മസമിതി പ്രക്ഷോഭത്തിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ടാറ്റ കൊവിഡ് ആശുപത്രി കാസർകോട് kasarkod negligence towards health sector](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9211824-thumbnail-3x2-dfg.jpg)
മലയോര മേഖലകളിലെ ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്നത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ടാറ്റ കൊവിഡ് ആശുപത്രിയും ഇതുവരെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനകീയ കര്‍മസമിതി പ്രക്ഷോഭവുമായി രംഗത്തുവരുന്നത്. ടാറ്റ കൊവിഡ് ആശുപത്രി ഉദ്ഘാടനം കഴിഞ്ഞും തുറന്നു കൊടുക്കാത്ത നടപടിയിലും പൊതുജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും കര്‍മസമിതിയുടെ പ്രതിഷേധം നടക്കുക. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനകീയ കര്‍മസമിതി അറിയിച്ചു.