കേരളം

kerala

ETV Bharat / state

മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം - മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം

ഒരാഴ്‌ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ന്നത്‌ .

kasargod  theft at kasargod  robbery  robbery attempt  മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം  കാസര്‍കോട്‌
മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം

By

Published : Dec 4, 2019, 4:33 PM IST

കാസര്‍കോട്‌: മോഷ്‌ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം. ഒരാഴ്ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ന്നത്‌. നര്‍ക്കിലക്കാട്ടെ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്‌സില്‍ നിന്ന്‌ മൂന്ന്‌ ക്വിന്‍റലോളം കുരുമുളകാണ് മോഷ്‌ടിക്കപ്പെട്ടത്‌. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാടും ചീര്‍ക്കയത്തും മോഷണം നടന്നിരുന്നു. ചീര്‍ക്കയത്തെ കടയില്‍ മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ പരിശോധിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാട്ടെ നിഷാദിന്‍റെ മലഞ്ചരക്ക് കടയിലും കവര്‍ച്ച നടന്നിരുന്നു. കൂടാതെ ചീര്‍ക്കയത്തെ ഒരു കടയിലെ മോഷണവും നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള കടയിലെ മോഷണ ശ്രമത്തിന്‍റെയും പിന്നില്‍ ഒരേ മോഷണ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി മലയോരം

ABOUT THE AUTHOR

...view details