കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം, മുടങ്ങിയ പെൻഷൻ തുക അനുവദിച്ച് സർക്കാർ - എൻഡോസൾഫാൻ ദുരിതബാധിതർ

Pension for Endosulfan sufferers : എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏഴ് മാസത്തെ മുടങ്ങിക്കിടന്ന പെൻഷൻ തുക അനുവദിച്ച് സർക്കാർ

Pension for Endosulfan sufferers  Endosulfan sufferers  Endosulfan sufferers Pension granted  pension  Endosulfan  എൻഡോസൾഫാൻ  എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ  എൻഡോസൾഫാൻ ദുരിതബാധിതർ  മുടങ്ങിയ പെൻഷൻ തുക അനുവദിച്ചു
Pension for Endosulfan sufferers

By ETV Bharat Kerala Team

Published : Nov 15, 2023, 11:52 AM IST

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ നിരന്തര പോരാട്ടത്തിനൊടുവിൽ പെൻഷൻ തുക അനുവദിച്ച് സർക്കാർ (Pension for Endosulfan sufferers). മുടങ്ങിപ്പോയ ഏഴ് മാസത്തെ തുകയാണ് ദുരിതബാധിതർക്ക് ലഭിച്ചു തുടങ്ങിയത്. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള തുകയാണ് അക്കൗണ്ടിൽ എത്തിയത്.

കഴിഞ്ഞ ഏഴുമാസമായി പെൻഷൻ മുടങ്ങിയതോടെ വലിയ ജീവിത പ്രതിസന്ധിയിലായിരുന്നു ദുരിത ബാധിതർ. ഓണത്തിന് പോലും പെൻഷൻ അനുവദിച്ചിരുന്നില്ല. കാസർകോട് ആറായിരത്തോളം എൻഡോസൾഫാൻ ദുരിത ബാധിതർ ഉണ്ട്. ഇവരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് 1200, 2200 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.

2200 രൂപ നല്‍കുന്നവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ 1700 രൂപയാണ് ഏറ്റവുമവസാനം നല്‍കിയത്. എന്നാല്‍ ഏഴ് മാസമായി ഈ തുകയും ഇവര്‍ക്ക് അന്യമായിരുന്നു. കേന്ദ്രത്തിന്‍റെ എന്‍എച്ച്‌എം ഫണ്ട് നിലച്ചതോടെ സൗജന്യ മരുന്നും ഇല്ലാതായി.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് തന്നെ എട്ട് മാസം കഴിഞ്ഞു. യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നാണ് സെല്ലിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി നടത്തിയിരുന്ന സൗജന്യ മരുന്ന് വിതരണം കഴിഞ്ഞ വർഷം നിർത്തിയിരുന്നു.

തുടർന്ന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും നാളിതുവരെ നടപടിയായില്ല. 2010 മുതലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്നും സൗജന്യ ചികിത്സയും നൽകി തുടങ്ങിയത്. ഈ തീരുമാനം ദുരിതബാധിതർക്ക് വലിയൊരു കൈത്താങ്ങ് ആയിരുന്നു.

Also Read :Pension For Endosulfan Victims പെൻഷനില്ല, മരുന്നുമില്ല.. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത്തവണ കണ്ണീരോണം

എന്നാൽ, സാമ്പത്തികം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പല സ്റ്റോറുകളും മരുന്ന് വിതരണം നിർത്തിയത്. നീതി സ്‌റ്റോറുകൾ വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണം. ഈ പ്രശ്‌നം കൂടി ഉടൻ പരിഹരിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.

എൻഡോസൾഫാൻ ദുരിതബാധിതൻ ആത്മഹത്യ ചെയ്‌തു : അതേസമയം, ഇക്കഴിഞ്ഞ ഒക്‌ടോബർ 19 ന് കാസർകോട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിതൻ ആത്മഹത്യ ചെയ്‌തിരുന്നു (Endosulfan Victim Suicide). മാലക്കല്ല് സ്വദേശി സജി മാത്യുവാണ് ജീവനൊടുക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും സൗജന്യ മരുന്ന് വിതരണവും മാത്യുവിന് നിഷേധിക്കപ്പെട്ടതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാളുടെ പേരിൽ വസ്‌തുവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ധനസഹായം നിഷേധിച്ചത്.

Read More :Endosulfan Victim Suicide: എൻഡോസൾഫാൻ ദുരിത ബാധിതന്‍ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കള്‍

ABOUT THE AUTHOR

...view details