കേരളം

kerala

ETV Bharat / state

ബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു - kasargode pedestrian accident death

കാസര്‍കോട് - തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ചത്.

മരിച്ചു

By

Published : Oct 28, 2019, 4:54 PM IST

Updated : Oct 28, 2019, 6:33 PM IST

കാസര്‍കോട്: കാസർകോട് നഗരമധ്യത്തില്‍ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. ബീരന്ത ബയലിലെ പരേതനായ ബാബു നായിക്കിന്‍റെ ഭാര്യ ഗീത (70) യാണ് മരിച്ചത്. ബാങ്ക് റോഡില്‍ പൊലീസ് സ്‌റ്റേഷന് സമീപമാണ് അപകടം.

കാസര്‍കോട് - തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നടന്നുപോവുകയായിരുന്ന ഗീതയെ ഇടിച്ചത്. ദേഹത്ത് ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ ഗീത മരിച്ചു. മകളുടെ വീട്ടിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഗീതയെന്ന് ബന്ധുക്കൾ പറഞ്ഞു.

Last Updated : Oct 28, 2019, 6:33 PM IST

ABOUT THE AUTHOR

...view details