പെരിയ ഇരട്ടക്കൊലപാതകം; സമാധാനയോഗത്തിൽ നിന്നും യുഡിഎഫ് ഇറങ്ങിപ്പോയി - സർവകക്ഷി സമാധാനയോഗത്തിൽ
സിബിഐ അന്വേഷണം വേണമെന്ന പ്രമേയം പാസാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പ്രമേയാവതരണം അനുവദിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത്.
![പെരിയ ഇരട്ടക്കൊലപാതകം; സമാധാനയോഗത്തിൽ നിന്നും യുഡിഎഫ് ഇറങ്ങിപ്പോയി](https://etvbharatimages.akamaized.net/etvbharat/images/768-512-2556070-557-34ad439c-b283-41b7-b685-8be3f08131fa.jpg)
അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺഗ്രസ് സമരം ശക്തിപ്പെടുന്നതിനിടെയായിരുന്നു സമാധാനയോഗം. യോഗത്തിനെത്തിയ യുഡിഎഫ് നേതാക്കളെല്ലാം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസാരിച്ചത്. സിബിഐ അന്വേഷണം വേണമെന്ന പ്രമേയം യോഗത്തിൽ പാസാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രമേയാവതരണം അനുവദിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇരട്ടക്കൊലപാതകത്തെ യോഗം അപലപിച്ചുവെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ ചില കാര്യങ്ങൾ ഉന്നയിച്ചിരുന്നു. ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ കക്ഷികളും സംസാരിച്ച ശേഷം മറുപടി നൽകാമെന്ന് അറിയിച്ചെങ്കിലും അവർ ഇറങ്ങിപ്പോയി എന്നും മന്ത്രി പറഞ്ഞു. ഇരട്ടക്കൊലപാതകക്കേസിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധങ്ങൾ ഉയർത്തുമെന്ന സൂചന തന്നെയാണ് സമാധാനയോഗത്തിൽ നിന്നുള്ള ഇറങ്ങിപോക്കിലൂടെ യുഡിഎഫും കോൺഗ്രസും നൽകുന്നത്.