കാസർകോട്: കേരളത്തില്‍ നിന്ന് ചികിത്സയ്ക്ക് കർണാടകയില്‍ എത്തിയ സ്ത്രീയെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ദേർലക്കട്ടെ കെഎസ് ഹെഗ്‌ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉപ്പള സ്വദേശിനിയെയാണ് പിന്നീട് കൊവിഡ് ചികിത്സയ്ക്കുള്ള വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയത്. അതിർത്തിയില്‍ മെഡിക്കല്‍ ബോർഡിന്‍റെ പരിശോധനകളെല്ലാം പൂർത്തിയാക്കി പോയ രോഗിയെ കൊവിഡ് സംശയം ഉന്നയിച്ചാണ് മാറ്റിയത്.
കർണാടകയില്‍ ചികിത്സയ്‌ക്കെത്തിയ കാസർക്കോട്ടുകാരിയെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി - kerala karntaka border
ദേർലക്കട്ടെ കെഎസ് ഹെഗ്‌ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉപ്പള സ്വദേശിനിയെയാണ് പിന്നീട് കൊവിഡ് ചികിത്സയ്ക്കുള്ള വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയത്
ഇന്നലെ വൈകിട്ടോടെയാണ് ഉപ്പളയിൽ നിന്നുള്ള സ്ത്രീയെ ദേർലക്കട്ടെയിലെ ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ കൊവിഡ് സംശയമുയർത്തിയത്. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാതെ മെഡിക്കൽ ബോർഡിന്‍റെ സാക്ഷ്യപ്പെടുത്തലുമായി എത്തിയ രോഗിയെ പെട്ടെന്ന് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹത ഉണ്ടെന്ന് കാസർകോട്ടെ ജനപ്രതിനിധികൾ പറയുന്നു.
കർശന ഉപാധികളോടെയാണ് അതിർത്തിയില്‍ നിന്ന് രോഗികളെ കർണാടകയിലേക്ക് കടത്തി വിടുന്നത്. ഇന്നലെ എല്ലാ നിബന്ധനകളും പാലിച്ച് മൂന്ന് രോഗികൾ മംഗളൂരുവിലെത്തിയെങ്കിലും അത്യാസന്ന നിലയില്‍ അലല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് പേരെ മടക്കി അയച്ചിരുന്നു. ഇപ്പോൾ അതിർത്തിയിൽ നടത്തുന്ന പരിശോധന കാര്യക്ഷമമല്ലെന്ന കാരണമുന്നയിച്ച് കാസർക്കോട്ടുകാരെ മംഗളുരുവിലേക്ക് പ്രവേശിപ്പിക്കുന്നത് വിലക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.