തിരുവനന്തപുരം/കാസര്‍കോട്: സ്‌കൂളിന്‍റെ അവഗണനകൾ ഏറെ സഹിച്ചാണ് പത്തനംതിട്ട ജില്ലയുടെ കോൽക്കളി സംഘങ്ങൾ കാസർകോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നത്. മേളയിൽ പങ്കെടുക്കാൻ മതിയായ സാമ്പത്തിക സഹായം നൽകിയില്ല എന്നു മാത്രമല്ല, ഒരു എസ്കോട്ടിങ് ടീച്ചർ പോലും സംഘത്തിനൊപ്പമില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട തൈക്കാവ് ഗവൺമെന്‍റ് ബോയ്‌സ് എച്ച്എസ്എസും ഹൈസ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളുമാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്.
അവഗണനകൾ തളര്‍ത്തില്ല; പത്തനംതിട്ടയിലെ കോല്‍ക്കളി സംഘങ്ങൾ വീറോടെ കാസര്‍കോട്ടേക്ക് - kasaragod youth festival
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാസർകോട്ടേക്ക് പുറപ്പെട്ട പതിനാലംഗ ടീമിന് സ്‌കൂൾ നൽകിയത് മൂവായിരം രൂപ മാത്രമാണ്. അവഗണനകൾ എല്ലാം മറികടന്നാണ് വിദ്യാര്‍ഥികൾ മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്നത്.

സബ് ജില്ല മുതൽ തുടങ്ങിയതാണ് സ്‌കൂളുകൾക്ക് ഇവരോടുള്ള അവഗണന. പരിശീലനത്തിനുള്ള സമയമോ സാമ്പത്തിക സഹായമോ സ്‌കൂളുകൾ നൽകിയില്ല. സ്‌കൂളിലെ മുൻകാല കോൽക്കളി താരങ്ങളാണ് പരിശീലിപ്പിച്ചത്. കുട്ടികൾ സ്വന്തം കൈയ്യിലെ പണവും പ്രദേശത്തെ സൗഹൃദ ക്ലബിന്‍റെയും 'എംബാർക്ക്' എന്ന സ്ഥാപനത്തിന്‍റെയും സഹായവും പ്രയോജനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ രാത്രി വൈകി അവസാനിച്ച കോൽക്കളി മത്സരത്തിൽ വിജയികളായ ടീം വാഹനം കിട്ടാതെ വലഞ്ഞത് രാത്രി രണ്ടു മണി വരെയാണ്. ദയ തോന്നിയ പ്രദേശവാസികളിലാരോ ആണ് പിന്നീട് വാഹനം ക്രമീകരിച്ചു നൽകിയത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാസർകോട്ടേക്ക് പുറപ്പെട്ട പതിനാലംഗ ടീമിന് സ്‌കൂൾ നൽകിയത് മൂവായിരം രൂപ. സ്‌കൂളിലെ ഒരു അധ്യാപകൻ പോലും ഒപ്പം വന്നതുമില്ല. ഇതൊന്നും പക്ഷേ കുട്ടികളെ തളർത്തുന്നില്ല. സ്‌കൂളിനറിയില്ലെങ്കിലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ പ്രാധാന്യം തങ്ങൾക്കറിയാമെന്നും എന്ത് പ്രതിസന്ധി നേരിട്ടായാലും പങ്കെടുക്കുമെന്നും കുട്ടികൾ പറഞ്ഞു.