കേരളം

kerala

ETV Bharat / state

പരവനടുക്കം സര്‍ക്കാര്‍ മഹിളാ മന്ദിരത്തിൽ അന്തേവാസികൾക്ക് മാംഗല്യം - marriage

മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉൾപെടെ നിരവധി പേരാണ് വധൂവരന്മാർക്ക് വിവാഹ മംഗളാശംസകൾ നേരാൻ എത്തിയത്.

സര്‍ക്കാര്‍ മഹിളാ മന്ദിരത്തിൽ അന്തേവാസികൾക്ക് മാംഗല്യം

By

Published : Jul 9, 2019, 7:03 PM IST

Updated : Jul 9, 2019, 8:12 PM IST

കാസർകോട്: സന്തോഷത്തിന്‍റെ നിറവിലാണ് കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികളും അധികൃതരും.
മഹിളാ മന്ദിരത്തിലെ നാല് പെണ്‍കുട്ടികളാണ് ഒരേ ദിവസം ഒരേ മുഹൂര്‍ത്തത്തില്‍ വിവാഹിതരായത്. ഉഷ, സന്ധ്യ, ലീലാവതി, ദിവ്യ എന്നിവരാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹ തലേദിവസമായ ഞായറാഴ്ച രാവിലെ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരിട്ടെത്തി പെണ്‍കുട്ടികളെ അനുഗ്രഹിച്ചിരുന്നു.

മഹിളാ മന്ദിരത്തിലെ നാല് പെണ്‍കുട്ടികളാണ് ഒരേ ദിവസം ഒരേ മുഹൂര്‍ത്തത്തില്‍ വിവാഹിതരായത്
അനാഥരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ മഹിളാ മന്ദിരത്തിലെത്തിയ എ കെ ജിജിലേഷ്, കെ മണികണ്ഠന്‍, ഹരീഷ് ചന്ദ്രന്‍, സതീഷ് കുമാര്‍ എന്നിവരാണ് നാല് പേർക്ക് വരണമാല്യം ചാർത്തിയത്. വടകര-വളയം സ്വദേശി ജിജിലേഷ് ഉഷയെയും പെരിയ സ്വദേശി കെ മണികണ്ഠന്‍ ലീലാവതിയെയും എരഞ്ഞിപുഴ സ്വദേശി ഹരീഷ് ചന്ദ്രന്‍ ദിവ്യ ഏച്ചിതറയെയും കോളിയടുക്കം സ്വദേശി സതീഷ് കുമാര്‍ സന്ധ്യയെയും ജീവിതത്തിലേക്ക് കൈപിടിച്ചപ്പോൾ മഹിളാമന്ദിരത്തിലുള്ളവർക്ക് അത് മറക്കാനാകാത്ത അനുഭവമായി. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കലക്ടറുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ ചിലവിനായി സര്‍ക്കാര്‍ ഓരോ പെണ്‍കുട്ടിക്കും ഓരോ ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകള്‍ കല്യാണം ഭംഗിയാക്കാനുള്ള സഹായങ്ങളുമായി ഒപ്പം നിന്നു.
Last Updated : Jul 9, 2019, 8:12 PM IST

ABOUT THE AUTHOR

...view details