കാസര്‍കോട്: മൊഗ്രാൽ പുത്തൂരിൽ പതിനെട്ടായിരത്തോളം പാക്കറ്റ് പാന്‍ മസാല പിടികൂടി. പലചരക്ക് സാധനങ്ങളുടെ കൂടെ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കാസര്‍കോട് വന്‍ പാന്‍മസാല വേട്ട ; പിടിച്ചത് പതിനെട്ടായിരത്തോളം പായ്ക്കറ്റുകൾ - അന്യസംസ്ഥാന തൊഴിലാളികൾ
പലചരക്ക് സാധനങ്ങളുടെ കൂടെ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന പാന്‍മസാലയാണ് പിടികൂടിയത്.

കാസര്‍കോട് പാന്‍മസാല വേട്ട; പതിനെട്ടായിരത്തോളം പാക്കറ്റുകൾ പിടിച്ചെടുത്തു
കാസര്‍കോട് വന്‍ പാന്‍മസാല വേട്ട ; പിടിച്ചത് പതിനെട്ടായിരത്തോളം പായ്ക്കറ്റുകൾ
Also Read: മാസ്‌കില്ലാത്തത് ചോദ്യം ചെയ്‌തതിന് യുവാവ് ആക്രമിച്ച പൊലീസുകാരൻ്റെ നില ഗുരുതരം
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി മംഗലാപുരത്ത് നിന്ന് ജില്ലയിലേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും മംഗലാപുരത്ത് നിന്നും കടത്തിയ വൻ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടിയിരുന്നു.