കാസർകോട്: പഞ്ചായത്തിന്‍റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചതായി പരാതി. കാസര്‍കോട് കോടോം ബേളൂരിലാണ് സ്വകാര്യ വ്യക്തി വീട്ടിലേക്കുള്ള റോഡ് പഞ്ചായത്ത് സ്ഥലത്ത് കൂടി നിര്‍മ്മിച്ചത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്‍പ്പെടുന്ന ആയുര്‍വേദ ആശുപത്രിക്ക് പിറകില്‍ കൂടിയാണ് റോഡ് നിര്‍മ്മാണം.
ആയുര്‍വേദ ആശുപത്രിക്ക് സമീപത്തു കൂടി പോകുന്ന ടാര്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരത്തില്‍ നാലു മീറ്ററിലധികം വീതിയിലാണ് റോഡ്. മണ്ണു മാന്തി ഉപയോഗിച്ച് ഇവിടെ മണ്ണ് നീക്കം ചെയ്തു. റോഡ് നിര്‍മ്മാണ സമയത്ത് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.