കാസർകോട്: കാസർകോട് ജില്ലയിലെ പനത്തടി, ബദിയഡുക്ക ബഡ്‌സ് സ്‌കൂളുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള ജില്ലാതല സെല്ലിന്‍റെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പനത്തടി, ബദിയഡുക്ക ബഡ്‌സ് സ്‌കൂളുകള്‍ ഉടന്‍ തുറക്കും - buds schools
പ്ലാന്‍റേഷൻ കോര്‍പ്പറേഷന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് അടിയന്തര നടപടി
![പനത്തടി, ബദിയഡുക്ക ബഡ്‌സ് സ്‌കൂളുകള്‍ ഉടന്‍ തുറക്കും Endosulfan പനത്തടി ബദിയഡുക്ക ബഡ്‌സ് സ്‌കൂളുകള്‍ എൻഡോസൾഫാൻ എൻഡോസൾഫാൻ ദുരിതബാധിതർ ഇ ചന്ദ്രശേഖരന്‍ റവന്യു മന്ത്രി revenue minister panathad badiaduka buds schools e chandrasekharan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9374226-thumbnail-3x2-endosulfan.jpg)
ടാറ്റാ കൊവിഡ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുളള സി ക്യാറ്റഗറി രോഗികളെ ചികിത്സിക്കുന്നതിനുളള നടപടി സ്വീകരിച്ചുട്ടുണ്ട്. ഇതിനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും, ടാറ്റാ കൊവിഡ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായല്‍ ജില്ലാ ആശുപത്രി പഴയ അവസ്ഥയിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.
പ്ലാന്‍റേഷൻ കോര്‍പ്പറേഷന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് അടിയന്തര നടപടി സ്ഥീകരിക്കാൻ പ്രിൻസിപ്പൽ അഗ്രികള്‍ച്ചറല്‍ ഓഫിസറെ ചുമതലപ്പെടുത്തിയെന്നും ഇതിനുളള കരാറില്‍ ജില്ലാ കലക്ടര്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നും പ്ലാന്‍റേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറും കേരള കാര്‍ഷിക സര്‍വകലാശാലയും കരാറില്‍ ഒപ്പ് വച്ചാല്‍ നിര്‍വീര്യമാക്കുന്നതിനുളള തുക അനുവദിക്കാൻ കഴിയുമെന്നും കലക്ടര്‍ ഡി.സജിത്ത് ബാബു യോഗത്തിൽ അറിയിച്ചു.