കലാ കിരീടം പാലക്കാട് നിലനിർത്തി - state kalolsavam palakkad winner
951 പോയിന്‍റോടെയാണ് പാലക്കാട് കിരീടം നിലനിർത്തിയത്. കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നില്‍.
കലയിലും പതറാതെ പാലക്കാട്
കാസർകോട്: സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം പാലക്കാട് ജില്ല നിലനിർത്തി. പാലക്കാട് ഗുരുകുലം ഹയർ സെക്കന്‍ററി സ്‌കൂൾ ആണ് സ്‌കൂളുകളിൽ ഒന്നാമത്. 951 പോയിന്‍റോടെ പാലക്കാട് മുന്നിലെത്തിയപ്പോൾ 949 പോയിന്‍റ് പങ്കിട്ട് കണ്ണൂരും കോഴിക്കോടും തൊട്ട് പിന്നിലെത്തി. ഇത്തവണ കായികോത്സവത്തിലും പാലക്കാട് ജില്ലയായിരുന്നു വിജയികൾ. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലത്ത് നടക്കും.