കാസര്‍കോട്: പ്രകൃതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ വിവിധ പെയിന്‍റിങ്ങുകളുമായി ചന്ദ്രഗിരി ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ചിത്രപ്രദര്‍ശനം. അധ്യാപകന്‍ ഹരീഷ് ചന്ദ്രനാണ് തന്‍റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത്. മഴപ്പെയ്ത്തിലെ കുറവും ഭൂഗര്‍ഭ ജലശോഷണവും പ്രകൃതിക്ക് ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ വിദ്യാര്‍ഥികളെ ബോധവത്കരിക്കാനാണ് ചിത്രങ്ങളുമായി അധ്യാപകന്‍ രംഗത്തെത്തിയത്. ഒപ്പം ചിത്രരചനയില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികളും തങ്ങളുടെ മനസിലെ പ്രകൃതി ദൃശ്യങ്ങള്‍ വരച്ച് അധ്യാപകനൊപ്പം കൈകോര്‍ത്തു.
പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളെ ഓര്‍മ്മപ്പെടുത്തി ചിത്രപ്രദര്‍ശനം - ചിത്രപ്രദര്‍ശനം
മഴയുടെ കുറവും ഭൂഗര്‍ഭ ജലശോഷണം ഭീഷണിയാകുന്നത് വിദ്യാര്‍ഥികളെ ബോധവത്കരിക്കാനാണ് ചിത്രപ്രദര്‍ശനം നടത്തിയത്.

ചിത്രപ്രദര്‍ശനം
പ്രകൃതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ വിവിധ പെയിന്‍റിങ്ങുകളുമായി ചിത്രപ്രദര്‍ശനം
പ്രകൃതിക്ക് മേലുള്ള അനിയന്ത്രിതമായ കൈകടത്തലുകള്‍ ആണ് കുടിവെള്ള ക്ഷാമമടക്കമുള്ള ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഭാവി തലമുറയിലൂടെ പ്രകൃതി സംരക്ഷണം സാധ്യമാക്കുന്നതിനാണ് വിദ്യാര്‍ഥികളെ കൂടി ഭാഗമാക്കി ചിത്രപ്രദര്‍ശനം നടത്തിയത്.
Last Updated : Jul 22, 2019, 3:17 PM IST