ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ എല്ലാ നടപടികളും അംഗീകരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി - മലയാളം വാർത്തകൾ
ഗവർണർക്ക് രാഷ്ട്രീയ അജണ്ടകൾ ഉണ്ടെങ്കിൽ അതൊന്നും അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യവിരുദ്ധമായ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ എല്ലാ നടപടികളും അംഗീകരിക്കാനാവില്ല: പി കെ കുഞ്ഞാലികുട്ടി
കാസർകോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ എല്ലാ നടപടികളെയും മുസ്‌ലീം ലീഗ് അംഗീകരിക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതേസമയം സർവകലാശാലകളിൽ ഇടതു സർക്കാരിന്‍റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർക്ക് രാഷ്ട്രീയ അജണ്ടകൾ ഉണ്ടെങ്കിൽ അതൊന്നും അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യവിരുദ്ധമായ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം കാസർകോട് വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.